| |
| |
| |
എന്താണ് എമര്‍ജന്‍സി കോണ്‍ട്രാസെപ്റ്റീവ് പില്‍? |
| |
അസുരക്ഷിതമായ സെക്സിനെ തുടര്‍ന്ന് അല്ലെങ്കില്‍ ഗര്‍ഭനിരോധനരീതി ഫലിക്കാതെ വരുന്നതുകൊണ്ട്, അപ്രതീക്ഷിതമായി ഗര്‍ഭം ധരിക്കുന്നത് തടയുവാനുള്ള സുരക്ഷിതമായ എളുപ്പമാര്‍ഗ്ഗമാണ് എമര്‍ജന്‍സി കോണ്‍ട്രാസെപ്റ്റീവ് പില്‍. |
| |
|
|
| |
|
| |
എന്താണ് ഐ-പില്‍? |
| |
സിപ്ല നിര്‍മ്മിക്കുന്ന ഒരു എമര്‍ജന്‍സി കോണ്‍ട്രാസെപ്റ്റീവ് പില്‍ ആണ് ഐ-പില്‍. അസുരക്ഷിതമായ സെക്സിനെ തുടര്‍ന്ന് അല്ലെങ്കില്‍ ഗര്‍ഭനിരോധന രീതി ഫലിക്കാതെ വരുന്നതുകൊണ്ട്, ആഗ്രഹിക്കാതെ ഗര്‍ഭം ധരിക്കുന്നതു തടയുവാനുള്ള സുരക്ഷിതമായ എളുപ്പമാര്‍ഗ്ഗമാണ് ഒരൊറ്റ മാത്ര ഐ-പില്‍. ഐ-പില്‍ എല്ലാ മെഡിക്കല്‍ സ്റ്റോറുകളിലും പ്രിസ്ക്രിപ്ഷന്‍ ഇല്ലാതെ ലഭിക്കുന്നതാണ്. |
| |
|
|
| |
| |
ഐ-പില്‍ ഉപയോഗിക്കുന്നതിനുള്ള ശരിയായ സമയം ഏതാണ്? |
| |
അസുരക്ഷിതമായ സെക്സ് കഴിഞ്ഞ്, ഗര്‍ഭധാരണം തടയണമെങ്കില്‍ എത്രയും വേഗം, കഴിവതും 12 മണിക്കൂറിനുള്ളില്‍ ഐ-പില്‍ കഴിക്കണം. എന്നാല്‍ അസുരക്ഷിതമായ സെക്സ് കഴിഞ്ഞ് 72 മണിക്കൂറില്‍ കവിയാനും പാടില്ല.
ഗര്‍ഭനിരോധനത്തിനു പിന്‍ബലമായി, ഐ-പില്‍ താഴെ പറയുന്ന സാഹചര്യങ്ങളിലും ഉപകരിക്കും:
- ഗര്‍ഭനിരോധന രീതിയുടെ പരാജയം
- അസുരക്ഷിതമായ സെക്സ്
- പതിവുള്ള ഗര്‍ഭനിരോധന രീതിയുടെ ഉപയോഗത്തിലെ പിഴവ്
- ബലം പ്രയോഗിച്ചുള്ള സെക്സ്
|
| |
|
|
| |
| |
ഐ-പില്‍ ഉപയോഗിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്? |
| |
ഐ-പില്‍ വായിലൂടെ ഒരൊറ്റ മാത്ര കഴിക്കേണ്ട ഗുളിക ആണ്. ഭക്ഷണത്തിനു ശേഷം ഒരു ഗ്ലാസ് വെള്ളത്തോടൊപ്പം വിഴുങ്ങണം. അസുരക്ഷിതമായ സെക്സ് കഴിഞ്ഞ്, അല്ലെങ്കില്‍ ഗര്‍ഭനിരോധന രീതി പരാജയപ്പെട്ടാല്‍ എത്രയുംവേഗം, ഐ-പില്‍ കഴിക്കണം. എന്തായാലും, 72 മണിക്കൂറില്‍ കൂടുതല്‍ കാലതാമസം പാടില്ല.
|
| |
|
|
| |
| |
ഐ-പില്‍ കഴിക്കരുതാത്തത് എപ്പോഴൊക്കെയാണ്? |
| |
നേരത്തേതന്നെ ഗര്‍ഭം ധരിച്ചിരുന്നാല്‍ ഐ-പില്‍ ഫലം ചെയ്യുകയില്ല. കാരണം, ഗര്‍ഭനിരോധനത്തിനു പിന്‍ബലമായോ അടിയന്തര ഉപയോഗത്തിനോ മാത്രമുള്ളതാണിത്. പതിവു രീതിയിലുള്ള ഗര്‍ഭനിരോധനമാര്‍ഗ്ഗത്തിനു പകരമായുള്ളതല്ല. അസുരക്ഷിതമായ സെക്സ് കഴിഞ്ഞ്, 72 മണിക്കൂറിനുശേഷം ഉപയോഗിച്ചാല്‍ ഐ-പില്‍ ഫലം ചെയ്യുകയില്ല.
നിങ്ങള്‍ക്ക്, ലിവോനോര്‍ജെസ്ടെന്‍ എന്ന മരുന്നിനെതിരെ അലര്‍ജിയുണ്ടെങ്കില്‍ ഐ-പില്‍ ശുപാര്‍ശ ചെയ്യുന്നില്ല. ഐ-പില്ലിലുള്ള മരുന്ന് അതാണ്. |
| |
|
|
| |
| |
ഐ-പില്‍ ആര്‍ക്കൊക്കെ ഉപയോഗിക്കാം? |
| |
എന്തെങ്കിലും ഗര്‍ഭനിരോധനരീതി ഉപയോഗിക്കാത്തതുകൊണ്ടോ അതിനു പിഴവു പറ്റുന്നതുകൊണ്ടോ ആഗ്രഹിക്കാതെ ഗര്‍ഭം ധരിക്കാന്‍ സാധ്യതയും ഗര്‍ഭധാരണശേഷിയും ഉള്ള ഏതു സ്ത്രീക്കും ഐ-പില്‍ കഴിക്കാം. ബലാത്സംഗം നടന്നുകഴിഞ്ഞാലും ഇതുപയോഗിക്കാം. |
| |
|
|
| |
| |
ഐ-പില്‍ ഉപയോഗിക്കുന്നതിനുമുമ്പ് ഡോക്ടറെ കണ്ട് പരിശോധന നടത്തിക്കേണ്ട ആവശ്യമുണ്ടോ? |
| |
ഐ-പില്‍ കഴിക്കുന്നതിന് മെഡിക്കല്‍ ചെക്ക്-അപ് ആവശ്യമില്ല. എന്നാലും, നിങ്ങള്‍ക്ക് ഗുരുതരമായ അസുഖം വല്ലതുമോ ലിവോനോര്‍ജെസ്ട്രെലിനോട് അറിയപ്പെടുന്ന അലര്‍ജിയോ ഉണ്ടെങ്കില്‍, ഡോക്ടറോടു ചോദിക്കുന്നതു നല്ലതാണ്.
|
| |
|
|
| |
| |
ഐ-പില്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ? |
| |
നിങ്ങള്‍ ആര്‍ത്തവത്തിന്റെ ഏതു ഘട്ടത്തിലാണ് എന്നതനുസരിച്ച്, മൂന്നു വ്യത്യസ്ത രീതികളില്‍ ഐ-പില്‍ പ്രവര്‍ത്തിക്കുന്നു.
- അണ്ഡാശയത്തില്‍ നിന്ന് അണ്ഡം പുറത്തുവരുന്നത് അത് തടഞ്ഞേക്കാം.
- അണ്ഡം പുറത്തുവന്നുകഴിഞ്ഞാല്‍, ബീജസങ്കലനം നടത്തുന്നതില്‍ നിന്ന് ബീജത്തെ തടഞ്ഞേക്കാം.
- ബീജസങ്കലനം നടന്നുകഴിഞ്ഞെങ്കില്‍ അണ്ഡം ഗര്‍ഭാശയത്തിന്റെ ലൈനിംഗില്‍ പറ്റിപ്പിടിക്കുന്നത് തടഞ്ഞേക്കാം.
ബീജസങ്കലനത്തിനു വിധേയമായ അണ്ഡം ഗര്‍ഭാശയത്തില്‍ പറ്റിപ്പിടിച്ചതിനുശേഷമേ ഗര്‍ഭധാരണം നടക്കുന്നുള്ളൂവെന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
ഗര്‍ഭധാരണം നടന്നുകഴിഞ്ഞാല്‍ (അതായത്, ബീജസങ്കലനത്തിനു വിധേയമായ അണ്ഡം ഗര്‍ഭാശയത്തില്‍ പറ്റിപ്പിടിപ്പിച്ചു കഴിഞ്ഞാല്‍) ഐ-പില്‍ ഫലം ചെയ്യുകയില്ല. അതിനാല്‍, ഇത് ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളികയല്ല. |
| |
|
|
| |
| |
എമര്‍ജന്‍സി കോണ്‍ട്രാസെപ്റ്റീവ് പില്‍ (അടിയന്തര ഗര്‍ഭനിരോധന ഗുളിക) അബോര്‍ഷന്‍ പില്ലില്‍ നിന്ന് (ഗര്‍ഭച്ഛിദ്ര ഗുളിക) എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? |
| |
ശാസ്ത്രീയമായി പറഞ്ഞാല്‍, ബീജസങ്കലനത്തിനു വിധേയമായ അണ്ഡം ഗര്‍ഭാശയത്തിലെ ലൈനിംഗില്‍ പറ്റിപ്പിടിക്കുന്നതോടെയാണ് ഗര്‍ഭാവസ്ഥ തുടങ്ങുന്നത്. അബോര്‍ഷന്‍ പില്‍സില്‍ ആന്റിപ്രോജെസ്റ്റിന്‍സ് എന്നു പേരുള്ള ഔഷധങ്ങള്‍ അടങ്ങിയിരിക്കുന്നു.
ഗര്‍ഭധാരണം നടന്നുകഴിഞ്ഞാല്‍, ഗര്‍ഭത്തിന്റെ വികാസത്തെ ഈ മരുന്നുകള്‍ തടയുന്നു. നേരേമറിച്ച്, ഐ-പില്‍ പോലെയുള്ള എമര്‍ജന്‍സി കോണ്‍ട്രാസെപ്റ്റീവ് പില്‍സില്‍ സ്ത്രീകളുടെ സാധാരണ ഹോര്‍മോണുകളാണ് അടങ്ങിയിരിക്കുന്നത്.
അത് പ്രാഥമികമായി ചെയ്യുന്നത് ഗര്‍ഭമുണ്ടാകുന്നതിനെ തടയുക എന്നതാണ്. അത് ഗര്‍ഭച്ഛിദ്രത്തിനു കാരണമാകുകയില്ല.
കൂടുതല്‍ അറിയാന്‍, ഇവിടെ ക്ലിക്കുചെയ്യുക |
| |
|
|
| |
| |
ഐ-പില്‍ കൊണ്ട് ഏറ്റവും മികച്ച ഫലം കിട്ടുവാന്‍ എന്തു ചെയ്യണം? |
| |
അസുരക്ഷിതമായ സെക്സിനെ തുടര്‍ന്ന് അല്ലെങ്കില്‍ ഗര്‍ഭനിരോധനോപാധി ഫലം ചെയ്യാതിരുന്നാല്‍ കഴിയുന്നത്ര നേരത്തേ ഉപയോഗിക്കുമ്പോഴാണ് ഐ-പില്‍ ഏറ്റവും മികച്ച ഫലം തരുന്നത്. തീര്‍ച്ചയായും, 72 മണിക്കൂറിലേറെ താമസിപ്പിക്കരുത്. |
| |
|
|
| |
| |
ഐ-പില്‍ എത്രമാത്രം ഫലപ്രദമാണ്? |
| |
എത്ര നേരത്തേ ഐ-പില്‍ ഉപയോഗിക്കുന്നുവോ, അത്രയേറെ ഫലപ്രദമാണത്. അസുരക്ഷിതമായ സെക്സ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ 95% വും 25-48 മണിക്കൂറിനിടയ്ക്ക് 85% വും, 49-72 മണിക്കൂറിനിടയ്ക്കാണ് കഴിക്കുന്നതെങ്കില്‍ 58% വും ഫലപ്രദമാണത്. എന്നാല്‍, നിങ്ങള്‍ക്ക് ആര്‍ത്തവം ഉണ്ടാകുവാന്‍ ഒരാഴ്ചയിലേറെ കാലതാമസം ഉണ്ടായാല്‍, ഒരു ഡോക്ടറെ കാണുകയും ഗര്‍ഭപരിശോധനയ്ക്കു വിധേയയാകുകയും വേണം. |
| |
|
|
| |
| |
ഐ-പില്‍ ഉപയോഗിച്ചാല്‍, എന്തെങ്കിലും സൈഡ് എഫക്ട്സ് അനുഭവപ്പെടുമോ? |
| |
ഐ-പില്ലിന് ദീര്‍ഘകാലം നിലനില്‍ക്കുന്നതോ ഗുരുതരമോ ആയ സൈഡ് എഫക്ട്സ് ഒന്നുമില്ല. മിക്കവാറും എല്ലാ സ്ത്രീകള്‍ക്കും ഇത് സുരക്ഷിതമാണ്.
ഐ-പില്‍ കഴിച്ചുകഴിഞ്ഞാല്‍ ഉണ്ടാകാവുന്ന ചില സാധാരണ സൈഡ് എഫക്ട്സ് ഓക്കാനം, ഛര്‍ദ്ദി, തലവേദന എന്നിവയാണ്. അടിവയറ്റില്‍ വേദന അനുഭവപ്പെട്ടെന്നോ, സ്തനങ്ങള്‍ക്ക് പതിവിലേറെ മൃദുലത തോന്നിയെന്നോ വരാം. ഒന്നോ രണ്ടോ ദിവസംകൊണ്ട് ഇവയൊക്കെ ഇല്ലാതാകും. യോനിയില്‍ നിന്ന് അപ്രതീക്ഷിതമായ രക്തസ്രാവത്തിനുള്ള സാധ്യതകള്‍ ഉണ്ട്. ഇത് അപകടകരമല്ല. അടുത്ത ആര്‍ത്തവത്തോടെ അതും മാറിക്കിട്ടും.
ഐ-പില്‍ കാരണം, അടുത്ത ആര്‍ത്തവം പതിവിലും നേരത്തേ ആയെന്നോ താമസിച്ചുപോയെന്നോ വരാം. എന്നാല്‍ ആര്‍ത്തവം ഒരാഴ്ചയിലേറെ താമസിച്ചാല്‍ ഗര്‍ഭപരിശോധനയ്ക്കു വിധേയയാകുകയും ഡോക്ടറെ കാണുകയും വേണം ** കാരണം, ഭാവിയിലെ (നിങ്ങള്‍ ആഗ്രഹിക്കുന്ന) ഗര്‍ഭധാരണത്തിനു തകരാറുണ്ടാക്കുന്ന ദോഷഫലങ്ങള്‍ ഒന്നും ഉണ്ടാകുകയില്ല. |
| |
|
|
| |
| |
ഐ-പില്‍ ഉപയോഗിക്കുന്നതിനു മുമ്പ്, താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം? |
| |
- അസുരക്ഷിതമായ സെക്സിനുശേഷം, അല്ലെങ്കില്‍ ഗര്‍ഭനിരോധന രീതിക്കു പിഴവു പറ്റിയതിനു ശേഷം, എത്രയും നേരത്തേ ഉപയോഗിച്ചാല്‍, ഐ-പില്‍ ഏറ്റവും മികച്ച ഫലം തരുന്നു. എന്നാല്‍ 72 മണിക്കൂറില്‍ താമസിക്കാതെ, ഉപയോഗിച്ചിരിക്കണം.
- നിങ്ങള്‍ നേരത്തേ തന്നെ ഗര്‍ഭിണി ആണെങ്കില്‍, ഐ-പില്‍ ഫലം ചെയ്യുകയില്ല.
- പതിവായുള്ള ഒരു ഗര്‍ഭനിരോധന മാര്‍ഗ്ഗം എന്ന നിലയില്‍ ഇത് ഉപയോഗിക്കരുത്.
- എച്ച്.ഐ.വി-എയ്ഡ്സ്, ലൈംഗികമായി സംക്രമിക്കുന്ന മറ്റു രോഗങ്ങള്‍ എന്നിവയ്ക്കെതിരെ ഐ-പില്‍ സംരക്ഷണം നല്കുന്നില്ല.
|
| |
|
|
| |
| |
ഐ-പില്‍ ഫലം ചെയ്തോ എന്ന് എങ്ങനെ അറിയാം? |
|
ഐ-പില്‍ ഫലം ചെയ്തോ ഇല്ലയോ എന്നറിയുവാന്‍, വ്യക്തമായ തെളിവോ ലക്ഷണമോ ഇല്ല. ഐ-പില്‍ ഉപയോഗിച്ചതിനുശേഷം, പ്രതീക്ഷിക്കുന്ന സമയത്തോ, പ്രതീക്ഷിക്കുന്ന സമയത്തിന്റെ ഒരാഴ്ച്ചക്കുള്ളിലോ അടുത്ത ആര്‍ത്തവചക്രത്തിനായി കാത്തിരിക്കുകയും പ്രതീക്ഷിക്കുകയും വേണം. |
| |
|
|
| |
|
| |
പതിവായുള്ള ഗര്‍ഭനിരോധനത്തിന് ഐ-പില്‍ ഉപയോഗിക്കാമോ? |
| |
പാടില്ല. പതിവായുള്ള ഗര്‍ഭനിരോധനത്തിന് ഐ-പില്‍ ശുപാര്‍ശ ചെയ്യുന്നില്ല. അസുരക്ഷിതമായ സെക്സിനോ ഗര്‍ഭനിരോധന രീതിയുടെ പരാജയത്തിനോ പിന്‍ബലമായി മാത്രം ഉപയോഗിച്ചാലേ ഇതു ഫലം ചെയ്യുകയുള്ളൂ. പതിവായുള്ള ഗര്‍ഭനിരോധനത്തിനു പകരമായി, ഐ-പില്‍ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക. |
| |
|
|
| |
|
| |
ഐ-പില്‍ എത്ര പതിവായി ഉപയോഗിക്കണം? ഐ-പില്‍ ഇടയ്ക്കിടെ ഉപയോഗിക്കാമോ? |
| |
ഐ-പില്‍ ഒരു ആര്‍ത്തവ ചക്രത്തില്‍ ഒന്നിലേറെ തവണ ഉപയോഗിക്കാം. എന്നാല്‍, ഒരു എമര്‍ജന്‍സി കോണ്‍ട്രാസെപ്റ്റീവ് ആയി മാത്രമേ ഇത് ശുപാര്‍ശ ചെയ്യുന്നുള്ളൂ.
പതിവായ ഗര്‍ഭനിരോധന രീതി എന്ന രീതിയില്‍ ഐ-പില്‍ തിരഞ്ഞെടുക്കരുത് എന്നു പറയുവാന്‍ യുക്തിപൂര്‍വ്വമായ പല കാരണങ്ങള്‍ ഉണ്ട്.
- എമര്‍ജന്‍സി കോണ്‍ട്രാസെപ്റ്റീവ് ഇടയ്ക്കിടെ ഉപയോഗിക്കുന്നതിനെക്കാള്‍ കൂടുതല്‍ ഫലപ്രദമാണ് പതിവായുള്ള ഏതു ഗര്‍ഭനിരോധന രീതിയും.
- ദീര്ഘകാലം അമിതമായി ഉപയോഗിച്ചാല്‍ ആര്‍ത്തവ ചക്രത്തിന്റെ ക്രമം തെറ്റിയെന്നുവരാം.
ഇത് ഓക്കാനവും ഛര്‍ദ്ദിയും പോലെ ശല്യം ചെയ്യുന്ന സൈഡ്-എഫക്ട്സിനു കാരണമാകാം.
ആഗ്രഹിക്കാത്ത ഗര്‍ഭധാരണം ഒഴിവാക്കുവാന്‍, പതിവായുള്ള ഗര്‍ഭനിരോധന രീതികള്‍തന്നെ തുടര്‍ന്നും ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
|
| |
|
|
| |
|
| |
ഞാന്‍ നേരത്തേ ഗര്‍ഭിണിയായിരിക്കുകയും ഐ-പില്‍ ഉപയോഗിക്കുകയും ചെയ്താല്‍? |
| |
നിങ്ങള്‍ നേരത്തേതന്നെ ഗര്‍ഭം ധരിച്ചിരിക്കുന്നു എങ്കില്‍, ഐ-പില്‍ ഫലം ചെയ്യുകയില്ല. നേരത്തേതന്നെ ഗര്‍ഭം ധരിച്ചിരിക്കുകയും ഐ-പില്‍ ഉപയോഗിക്കുകയും ചെയ്താല്‍, നിങ്ങള്‍ക്കോ ഭ്രൂണത്തിനോ ദോഷമൊന്നും സംഭവിക്കുകയില്ല. |
| |
|
|
| |
|
| |
എന്റെ ആര്‍ത്തവം ഒരാഴ്ചയില്‍ കൂടുതല്‍ താമസിക്കുകയും അടിവയറ്റില്‍ ഗുരുതരമായ വേദന അനുഭവപ്പെടുകയും ആണെങ്കില്‍ എന്തു ചെയ്യണം? |
| |
അത്തരം സന്ദര്‍ഭങ്ങളില്‍ ഒട്ടും താമസിക്കാതെ ഡോക്ടറെ കാണണം എന്നതു പ്രധാനമാണ്. കാരണം, ഉടനെതന്നെ ചികിത്സ വേണ്ടിവന്നേക്കാം. |
| |
|
|
| |
|
| |
അടുത്ത ആര്‍ത്തവ ചക്രം വരെ, ഐ-പില്‍, ഒരു ഗര്‍ഭനിരോധനോപാധി എന്ന നിലയില്‍ ഫലപ്രദമാണോ? |
| |
തീര്‍ച്ചയായും അല്ല. കോണ്ടം, സ്പേര്‍മിസൈഡ് അല്ലെങ്കില്‍ സെര്‍വിക്കല്‍ ക്യാപ് എന്നിവ പോലുള്ള ഒരു ബാരിയര്‍ കോണ്‍ട്രാസെപ്റ്റീവ് ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. ഐ-പില്‍ ഉപയോഗിച്ചതിനുശേഷം, അടുത്ത ആര്‍ത്തവചക്രംവരെ, ഓരോ സംഭോഗത്തിലും ഇത് ആവശ്യമാണ്. |
| |
|
|
| |
|
| |
കുറഞ്ഞ കാലയളവില്‍ പല തവണ സംഭോഗം നടന്നാല്‍, ഐ-പില്‍ ഫലം ചെയ്യുമോ? |
| |
ഫലം ചെയ്യും. കുറഞ്ഞ കാലയളവില്‍ പല തവണ സംഭോഗം നടന്നാലും, ഐ-പില്‍ ഒരുപോലെ ഫലപ്രദമാണ്. എന്നാല്‍, എല്ലാ സംഭോഗവും ഐ-പില്‍ കഴിക്കുന്നതിനു മുമ്പുള്ള 72 മണിക്കൂറിനുള്ളില്‍ നടന്നിരിക്കണം. |
| |
|
|
| |
|
| |
അടുത്ത ദിവസങ്ങളില്‍ സംഭോഗം നടക്കുവാന്‍ സാദ്ധ്യതയുണ്ടെന്ന് അറിയാമെങ്കില്‍ (ഉദാഹരണത്തിന്, ഒരു നീണ്ട വാരാന്ത്യ ഒഴിവുകാലം), കാത്തിരുന്ന ശേഷം, ഐ-പില്‍ പിന്നീട് കഴിച്ചാല്‍ മതിയാകുമോ? അതോ, ആ കാലയളവില്‍, ഓരോ തവണയും സംഭോഗത്തിനുശേഷം, പില്‍ ഉപയോഗിക്കണോ? |
| |
ഐ-പില്‍ ഒരു എമര്‍ജന്‍സി കോണ്‍ട്രാസെപ്റ്റീവ് ആണ്. സംഭോഗത്തിന് തയ്യാറെടുക്കുകയാണെങ്കില്‍, ഗര്‍ഭം ധരിക്കുന്നതിന്, പതിവുള്ള ഗര്‍ഭനിരോധന രീതി ഉപയോഗിക്കുവാന്‍ ശക്തമായി ശുപാര്‍ശ ചെയ്യുന്നു. അതെപ്പറ്റി, ഡോക്ടറോട് ചോദിച്ചറിയുക. |
| |
|
|
| |
|
| |
ഐ-പില്‍ ഉപയോഗിച്ച ശേഷം, എപ്പോഴാണ് എനിക്ക് ആര്‍ത്തവം ഉണ്ടാകുന്നത്? |
| |
അടുത്ത ആര്‍ത്തവം കൃത്യസമയത്തുതന്നെ ഉണ്ടാവണം. ചിലപ്പോള്‍ കുറച്ച് ദിവസം നേരത്തെയോ താമസിച്ചോ ആയെന്ന് വരാം. എന്നിരുന്നാലും, ആര്‍ത്തവം ഒരാഴ്ചയ്ക്കുമേല്‍, താമസിച്ചാല്‍, ദയവായി ഗര്‍ഭപരിശോധന നടത്തുകയും ഡോക്ടറെ കാണുകയും ചെയ്യുക. |
| |
|
|
| |
|
| |
എച്ച്ഐവി-എയ്ഡ്സ്പോലെ സെക്‌ഷ്വലി ട്രാന്‍സ്മിറ്റഡ് ഡിസീസസ് (എസ്ടിഡി) അഥവാ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ക്കെതിരെ സംരക്ഷണം നല്കുന്നതില്‍ ഐ-പില്‍ സഹായിക്കുമോ? |
| |
തീര്‍ച്ചയായും ഇല്ല. എച്ച്ഐവി എയ്ഡ്സില്‍ നിന്നോ, ലൈംഗിക ബന്ധത്തിലൂടെ പകരുന്ന മറ്റ് രോഗങ്ങളില്‍ നിന്നോ ഐ-പില്‍ സംരക്ഷണം നല്‍കുന്നില്ല. അത്തരം രോഗങ്ങളില്‍ നിന്ന് സംരക്ഷണത്തിന്, കോണ്ടം ഉപയോഗിക്കുന്നതാണ് നല്ലത്. |
| |
|
|
| |
|
| |
കുഞ്ഞിനെ മുലയൂട്ടുന്ന ഘട്ടത്തില്‍, ഐ-പില്‍ ഉപയോഗിക്കാമോ? |
| |
കുഞ്ഞിനെ മുലയൂട്ടുന്ന ഘട്ടത്തില്‍, ഐ-പില്‍ സുരക്ഷിതമാണ്, ഐ-പില്‍ ഉപയോഗിക്കുന്നത്, മുലപ്പാലിന്റെ ഗുണമേന്മയെ ഗണ്യമായി ബാധിക്കുവാനോ, അതുവഴി കുഞ്ഞിനെ പ്രതികൂലമായി ബാധിക്കുവാനോ ഉള്ള സാദ്ധ്യത ഇല്ല. |
| |
|
|
| |
|
| |
എമര്‍ജന്‍സി കോണ്‍ട്രാസെപ്ഷന്‍ പരാജയപ്പെട്ടാല്‍, എന്റെ ഗര്‍ഭാവസ്ഥ തുടരുമോ? |
| |
താല്‍പര്യമുണ്ടെങ്കില്‍, ഗര്‍ഭാവസ്ഥ തുടരാം, ഐ-പില്ലില്‍ ഉപയോഗിച്ചിരിക്കുന്ന ഔഷധം, നിങ്ങള്‍ക്കോ നിങ്ങളുടെ കുഞ്ഞിനോ യാതൊരു ദോഷവും ചെയ്യുകയില്ല. ഗര്‍ഭാവസ്ഥ തുടരുവാന്‍ താല്‍പര്യമില്ലെങ്കില്‍, ഡോക്ടറോട് സംസാരിക്കുക. |
| |
|
|
| |
|
| |
ദീര്‍ഘകാലം ഔഷധങ്ങള്‍ ഉപയോഗിക്കേണ്ട ഒരു അസുഖം (ആസ്‌ത്‌മ, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, പ്രമേഹം, ക്ഷയം, എച്ച്ഐവി-എയ്ഡ്സ് മുതലായവ) എന്നെ ബാധിച്ചിരിക്കുന്നു. എങ്കില്‍ ഐ-പില്‍ എനിക്ക് സുരക്ഷിതമാണോ? |
| |
അത്തരം സന്ദര്‍ഭങ്ങളില്‍, ഐ-പില്‍ ഉപയോഗിക്കുന്നതിനുമുമ്പ്, ഡോക്ടറോട് ഉപദേശം തേടുന്നതാണ് നല്ലത്. |
| |
|
|
| |
|
| |
ഐ-പില്‍ കഴിച്ചശേഷം ഞാന്‍ ഛര്‍ദ്ദിച്ചു, വീണ്ടും കഴിക്കണോ? |
| |
ഐ-പില്‍ കഴിച്ച്, മൂന്ന് മണിക്കൂറിനുള്ളില്‍ ഛര്‍ദ്ദിച്ചാല്‍, എത്രയും വേഗം മറ്റൊരു പില്‍ കഴിക്കണം ആന്റി-എമെറ്റിക്സിനൊപ്പം (ഛര്‍ദ്ദിലും ഓക്കാനവും ഉണ്ടാകുന്നതിനെതിരെ ഫലപ്രദമായ മരുന്നുകള്‍) കഴിച്ചാല്‍ കൂടുതല്‍ നല്ലത്. വെറുംവയറ്റില്‍ കഴിക്കുന്നത് ഒഴിവാക്കിയാല്‍, ഛര്‍ദ്ദിലിനുള്ള സാദ്ധ്യത കുറയും. |
| |
|
|
| |
|
| |
എന്റെ പതിവുള്ള ഗര്‍ഭനിരോധന ഗുളികകള്‍ വീണ്ടും ഉപയോഗിച്ചു തുടങ്ങേണ്ടത് എപ്പോഴാണ്? |
| |
മുമ്പ് ഉപയോഗിച്ചുകൊണ്ടിരുന്ന ഗര്‍ഭനിരോധനരീതി ഉപയോഗിച്ച് തുടങ്ങുകയാണെങ്കിലോ, പുതിയൊരു രീതിയിലേക്കു മാറുകയാണെങ്കിലോ, ഐ-പില്‍ കഴിച്ചതിന്റെ അടുത്ത ദിവസം അതു തുടങ്ങാം. എങ്കിലും, ഡോക്ടറുടെ ഉപദേശം തേടുവാനും നിങ്ങള്‍ക്ക് ഏറ്റവും യോജിച്ച ഗര്‍ഭനിരോധനരീതി കണ്ടെത്തുവാന്‍ ചര്‍ച്ചകള്‍ നടത്തുവാനും പറ്റിയ സമയം ഇതാണ്. |
| |
|
| |
|